Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

അതിഥി

വീട്ടിലേയ്ക്കു സ്ഥിരമായി വന്നു
പോകുന്ന
ചിലര്‍ ഉണ്ടായിരുന്നു:

പനി, പിത്തകോപം,കഫക്കെട്ട്,
ആര്‍ത്തവത്തിന്‍റെ
നോവുകള്‍

വേനലിന്‍റെ ഉച്ചമയക്കത്തില്‍ നെറ്റിയില്‍ നിറയെ
ഭസ്മവും മയില്‍പ്പിലി തണ്ടുമായി
പഴ്നിയും ഇടക്കു വന്നു പോയിരുന്നു

പിന്നെ വന്നു പോയിരുന്നത്
അചഛ്നായിരുന്നു
ഇടവപ്പാതി പോലെ ഇടക്കു മുറിഞ്ഞും
ഉറക്കെ കലഹിച്ചും

.പിന്നെ വന്നു പോയതു അമ്മയുടെ വയറുവേദന
ആയിരുന്നു.
കായപ്പെട്ടിക്കു മുകളിലെ അരിഷ്ടക്കുപ്പികള്‍ക്ക്
അതു കൊണ്ടു തന്നെ അമ്മ യുടെ മണമായിരുന്നു

പിന്നെ സ്ഥിരമാ‍യി വന്നു പോയിരുന്നതു അലക്കുകാരനായിരുന്നു
ഞങ്ങളുടെ വിയര്‍പ്പും , രക്തവും , രേതസ്സും അയാള്‍ കഴുകി ഉണക്കി

പിന്നെ ചിത്രശലഭങ്ങള്‍ മരിച്ച ഒരു രാത്രിയില്‍
കുരുത്തോല തുക്കിയ പന്തലിലേയ്ക്കു അമ്മയും നടന്നു പൊയി
വര്‍ഷാന്ത്യത്തിലെ ഓര്‍മ്മയായി മടങ്ങി വരാം എന്നു പറഞ്ഞ്

നിരാകരണവ്യവസ്ഥ