Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

മുഴുത്ത അശ്ലിലങ്ങള്‍

ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്ക്കാരം സുഗതകുമാരിക്ക്

വാര്‍ത്ത- ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്ക്കാരം സുഗതകുമാരിക്ക്


അപ്പൊ സുഗതകുമാരി ഇതു വരെ എഴുതിയതൊക്കയും ബാലസാഹിത്യമായിരുന്നോ എന്നാണ് ഈ ഉള്ളവന്‍ സന്ദേഹിക്കുന്നത്. എന്താണു സുഗതകുമാരി മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത് എന്ന് ഈ സന്ദര്‍ഭത്തിലെങ്കിലും ഒന്നു ചിന്തിച്ചു നോക്കുന്നതും നന്നായിരിക്കും. രാത്രിമഴയും പെണ്‍കുഞ്ഞും ഒഴികെ പ്രതിഭ തെളിയിക്കുന്ന ഏതു കവിത ആണ് ഈ സര്‍ഗ്ഗ തിടമ്പിന്‍റേതായി നമുക്കുള്ളത്. ഉള്ളില്‍ ഒന്നും ഇല്ലാത്ത അമ്പലമണിയുടെ മുഴക്കം മാത്രമല്ലെ ആ കവിതകള്‍. രാധാ- കൃഷ്ണ പ്രണയത്തിനുമപ്പുറമുള്ള ഏതു പ്രമേയമാണു ഈ കവി പ്രതിഭ ആവിഷ്ക്കരിച്ചിട്ടുള്ളത് എന്ന് വാ‍യനക്കാര്‍ തന്നെ ഒന്നു വിലയിരുത്തുക! ജയദേവ കവിയും , അച്ചിചരിതകാരനും അവതരിപ്പിച്ചതിന്നുമപ്പുറം പുതുതായി എന്തെങ്കിലും ഈ മഹാപ്രതിഭ വെളിവാക്കുന്നുണ്ടോ?. കൌമാരത്തിന്‍റെ കുസൃതിക്കപ്പുറം കവിത വളരാത്ത ഇവരെ ഒക്കെ വായിക്കണം എന്ന ഗതികേട് എന്നാവും മലയാളിയെ വിട്ടൊഴിയുക.

ഈ സര്‍ഗ്ഗസൃഷ്‌ടികളെ വാ‍യനക്കാരിലേയ്ക്കു നിരന്തരം എയ്ത് വിട്ട, കവിയായി ഈ മഹാപ്രതിഭയെ അവതരിപ്പിക്കുകയും ചെയ്ത ഒരു മുഖ്യധാരാ വാരികയും, അതിന്‍റെ എഡിറ്ററും പ്രതിഭാ വിലാസവും തമ്മിലുള്ള ചില കഥകള്‍ ഇന്നും ചിലര്‍ അസൂയ മൂത്തു പറഞ്ഞു നടക്കുന്നതായി ഒരു ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംഗതി എന്തായാലും ലെറ്റര്‍ ഹെഡ് സംഘടനകള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ഇനി സ്വീകരണമാവാം, പൊന്നാട ചാര്‍ത്തല്‍ ആകാം രണ്ട് കോളം വാ‍ര്‍ത്ത ഉറപ്പ്. പിന്നെ ഭാഷാ മാതാവ് എന്ന സ്ഥാനവും ആരെങ്കിലും കല്‍പ്പിച്ചു കൊടുക്കുമോ എന്നു കാത്തിരുന്നു കാണാം കാലാകാലങ്ങളില്‍ ഭഗവാന്‍ അവതാരപൂര്‍ത്തിക്കായി പിറക്കും പോലെ ചില സോപ്പ് കുമിളകള്‍ നമ്മുടെ സാഹിത്യത്തിലും ഇതു പോലെ പിറവി എടുക്കുന്നുണ്ട് . എന്നു മാത്രം കരുതി നമ്മുക്ക് സമാധാനിക്കാം.

ശുഭം

പ്രതികരണങ്ങള്‍

Re: മുഴുത്ത അശ്ലിലങ്ങള്‍
അത് തകര്‍ത്തു. "ജയദേവ കവിയും , അച്ചിചരിതകാരനും അവതരിപ്പിച്ചതിന്നുമപ്പുറം"... ഹ്ഹഹ.. ഒത്തിരി ഇഷ്ടപ്പെട്ടു, ഈ പൊളിച്ചടുക്കല്‍..
Re: മുഴുത്ത അശ്ലിലങ്ങള്‍
കവി അല്ലാ..... കവയത്രി
നിരാകരണവ്യവസ്ഥ