ഒരു രാ നഗരത്തിന്റെ ഓര്‍മ്മയ്ക്ക്
Raat bhr Tanha raha
din bhar Akela mehi
dha........................
shahar ki abaadi yo me
apne jaisa mehi tha....
GAZEL BY HARIHARAN
ഗസലുകള്‍ വീണുടഞ്ഞ രാത്രികള്‍ ......
നിയോണ്‍ വെളിച്ചത്തില്‍ ചിതറിയ ചില ഓര്‍മ്മകള്‍.....................
കാലുറക്കാതെ രാമരായര്‍ വിളക്കിനു ചുവട്ടില്‍ ചുരുണ്ടു കൂടിയ നിറം മങ്ങിയ ചിത്രങ്ങള്‍.................
വിരഹവും ഉന്മാദവും കവിതയും നിറഞ്ഞ ഹോസ്റ്റല്‍ മുറികള്‍ ..............
പത്രമാപ്പീസിലെ പണീകഴിഞ്ഞ് ഇറങ്ങുമ്പൊള്‍ പാതിരാത്രി കഴിഞ്ഞിട്ടുഞ്ഞുണ്ടാകും.ശുഭരാത്രി നേര്‍ന്ന് സുഹൃത്തുകള്‍ പല വഴിയായി പിരിഞ്ഞ് തുടങ്ങും.........
പിന്നെ നഗരവും ഞാനും മാത്രം ...
ശരവേഗത്തില്‍ ഭൂമി കുലുക്കി പാഞ്ഞവരൊക്കെ എവിടെയൊക്കയൊ തലചായ്ച്ചിരീക്കാം.....
ആരവങ്ങള്‍ അടങ്ങിയ കടല്‍ പോലേ നഗരം......
സെക്രട്ടറിയേറ്റിനു മുന്നിലെ വെലുത്തമ്പിക്ക് ശുഭരാത്രി നേര്‍ന്നു അല്പ നേരം ആലോചിച്ചു നില്‍ക്കും. എങ്ങോട്ട് പോകണം. നേരെ നടന്നാല്‍ തമ്പാന്നൂര്‍ക്ക് പോകാം. ആയുര്‍വേദ ജംങ്ഷന്‍ എത്തുമ്പൊള്‍ എന്നും ഒരു പുഞ്ചിരി കാണാം നിറം മങ്ങിയ ചേലയും വാടിത്തുടങ്ങിയ പൂക്കളുമായി ഒരു പുഞ്ചിരി.ചില ദിവസം കൃഷിഭവന്നു പിറകില്‍ നിന്നു ചില നിശ്വസങ്ങള്‍ മാത്രം കേള്‍ക്കാം.. അന്നത്തിന്നായി എത്ര വേഷങ്ങള്‍ . ചിലപ്പോ പൊലിസ് വണ്ടിയില്‍ തലയും താഴ്ത്തി ഇരിക്കുന്നതു കാണാം. അവിടവിടെ ഭിക്ഷകാര്‍ തല വഴി മുടിപുതച്ചു കിടക്കുന്നുണ്ടാകും. നാണയത്തുട്ടുകളേ സ്വപ്നം കണ്ട്.
പിന്നേയും നടന്നാല്‍ ബസ് സ്റ്റാന്‍ഡ് ആയി.എല്ലാം ശാന്തം. പുകത്തുപ്പി നഗരത്തെ വിറപ്പിച്ചവരോക്കയും നിശബ്‌ദ്ധം ഗാരേജുകളില്‍ ഉറക്കം തുങ്ങ്ന്നുണ്ടാകാം. വര്‍ക് ഷോപ്പില്‍ ചില തട്ടുമ്മുട്ടും മാത്രം ഇടക്ക് ഉയര്‍ന്നു കേള്‍ക്കും. അവ്സാന തീവണ്ടീക്കു പോന്നവരീല്‍ ചിലര്‍ അവിടേയും ഇവിടേയുമായി തങ്ങി നില്‍പ്പുണ്ടാവും..
തിരികെ നടന്നാല്‍ യൂണിവേഴ്സിറ്റി കോളേജ് കാണാം. എതോ വിരഹാര്‍ദ്രതകളില്‍ മുഴുകി നില്‍ക്കുന്നത്. പ്രണയതിന്റ്റെ ഇലകള്‍ കൊഴിയുന്ന ശബ്ദം ചെവിയോര്‍ത്താല്‍ നമുക്കു കേള്‍ക്കാം പകല്‍ ചവച്ചു തുപ്പിയ മുദ്രാവാക്യങ്ങള്‍ ഗതി കിട്ടാതെ അവിടെ അല്ഞ്ഞു തിരിയുന്നുണ്ടാകും...
സുഹൃത്തേ ഇനി സൌമ്യ ഹസ്ത ദാനങ്ങള്‍ മതി
ഗാഡാശ്ലേഷത്തില്‍ അമരുമ്പൊള്‍ മുഖമ്മുടികള്‍ അഴിഞ്ഞു വീണാലോ
പഴയ കാലം വല്ലാതെ തികട്ടിവരും.നിറഞ്ഞ ഒരു പുഞ്ചിരിയും ഓട്ടോഗ്രാഫിലെ അവസാനപേജും ഓര്‍മ്മ വരും
ഇടനാഴിയിലെ ഒരു ചേര്‍ത്തുപിടിക്കല്‍ .....
ഒരേ ദിക്കിലേയ്ക്ക് യാത്ര തിരിച്ചവര്‍ നാം
പക്ഷെ പകുതി വഴിയില്‍ യാത്ര പോലും
പറയാതെ നീ ഇറങ്ങിപ്പോയത്ന്തിന്.......
കന്നിമ്മാറയില്‍ ഏതെങ്കിലും കടത്തിണ്ണയില്‍ രവി ചേട്ടന്‍ ഉണ്ടാകും
പത്തു രൂപാ നീട്ടിയാല്‍ ര്ണ്ടു പുകക്കുളളതു കിട്ടും
ബീഡിക്കുള്ളില്‍ തെറുത്ത് പുക നീട്ടി ഊതി ചുവക്കാന്‍ തുടങ്ങുന്ന ആകാശം നോക്കി ഇരിക്കാം
ഹോസ്റ്റ്ലിലേയ്ക്കോ വീട്ടിലേയ്ക്കൊ മടങ്ങാം.....
ഹോസ്റ്റ്ലിലേയ്ക്കാണ് എങ്കില്‍ ബാക്കി വച്ച
അല്പം റമ്മം അകത്താക്കി സുഖ നിദ്രയാകാം..
പക്ഷെ മനോജ് നല്ല ഉറക്കത്തിലായിരിക്കും
നാഗര്‍കോവില്‍ കൊല്ലം പാസഞ്ചര്‍ കൂകി തെളിഞ്ഞു വന്നു നിന്നു..
തമിഴ് മണക്കുന്ന് ബോഗികള്‍
യാത്ര തുടങ്ങുകയായി..........
നാളേ എല്ലാം വീണ്ടും ആരംഭിക്കാന്‍ ...............
( നഗരത്തിന്റെ ഓര്‍മ്മയ്ക്ക്)
ശുഭം

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍