Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

ശ്രീയ്ക്ക്‌ കിട്ടിയ അടിയും ഇനി കിട്ടാന്‍ പോകുന്നതും. ചില തലതിരിഞ്ഞ ചിന്തകള്‍

ചില തലതിരിഞ്ഞ ചിന്തകള്‍


ഹര്‍ഭജന്‍ സിംഗ്‌ എന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ കളിക്കാരന്‍ മറ്റൊരു ക്രിക്കറ്റ്‌ കളിക്കാരനും അതെ ഇന്ത്യന്‍ ടീമിലേ അംഗവുമായ ശ്രീശാന്തിനെ തല്ലി. തല്ലി പഠിപ്പിക്കേണ്ടവ തല്ലി തന്നെ പഠിപ്പിക്കണം.എങ്കിലും ലോക കായിക ചരിത്രത്തില്‍ ഇതു ഒരു പുതിയ സംഭവമാണ്‌. എന്തായാലും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. ഇ-മെയിലുകളും വാര്‍ത്തകളും അന്തരീക്ഷത്തിലേക്ക്‌ എടുത്തു എറിയപ്പെട്ടു സംഗതി അതോടെ ജോറായി.
പക്ഷേ ഹര്‍ഭജന്റെ ആ അടി ചില സൂചകങ്ങള്‍ തരുന്നു. ഇനി നാം എന്ന അവ്സ്ഥ ഇല്ല അവരും നമ്മളുമേ ഉള്ളൂ. ഇന്ത്യ എന്ന രാജ്യം ഇല്ല, വീറോടേ ഏറ്റുമുട്ടുന്ന ചില സംസ്ഥനങ്ങളേ ഉള്ളു.പഴയ നാട്ടുരാജക്കന്‍ മാരെ പോലെ അവര്‍ ഇനി ഏറ്റു മുട്ടും കഥ പഴയത്‌ തന്നെ ആണ്‌ . കച്ചവടത്തിന്‌ അവര്‍ വരും ,കളിക്കളത്തില്‍ ആവേശം മൂത്തവര്‍ കൊമ്പ്‌ കോര്‍ത്തു രസിക്കും.ഉപഭൊഗത്തിന്റെ ലഹരിയില്‍ ഒരു ജനത്‌ മുഴുവന്‍ ഷണ്ഡന്‍ മാരാകും...

ഐ പി എല്‍ നമുക്ക്‌ നല്‍കാന്‍ പോകുന്ന സംഭാവനകള്‍ ഇതോക്കെ ആണ്‌. ഒരു ജനതയെ നശിപ്പിക്കാന്‍ യുദ്ധവും രോഗവും മാത്രമല്ല വിനോദവും ഉപയോഗിക്കാം എന്ന ചരിത്ര യാഥാര്‍തഥ്യം ഒരിക്കല്‍ കൂടി ശക്തമാകുന്നു. ആരാധന മൂത്ത ഫുഡ്ബോള്‍ ഭ്രാന്തന്മാര്‍ പരസ്പരം വെടിവെച്ച്‌ ചത്ത കഥ നമുക്ക്‌ ഒരു വാര്‍ത്ത മാത്രമായിരുന്നു. സമീപഭാവിയില്‍ അതു നമുക്കിടയിലേ യാഥാര്‍ഥ്യമാകും. കളി ഭ്രാന്ത്‌ മൂത്ത്‌ ഒരു മുംബൈക്കാരന്‍ രാജസ്ഥാന്‍ക്കാരനെ ഗ്രൗണ്ടില്‍ വെച്ച്‌ വെടി വെച്ച്‌ കൊന്നു എന്ന്. എന്തും ലൈവായത്‌ കൊണ്ടു നമുക്ക്‌ അതും ഒരു പെപ്സിയൊടൊപ്പം പെട്ടെന്ന് രസിക്കാനാവും.

നാളെ രാഷ്ട്രിയവും ഈ കളിയെ നിയന്ത്രിക്കും. ഹൊഗനക്കല്‍ വീണ്ടും തര്‍ക്കത്തില്‍ ആകുമ്പോള്‍, തമിഴ്‌നാടും , കര്‍ണ്ണാടകവും ഏറ്റു മുട്ടുന്നതു ഒരു ഇന്ത്യാ-പാക്‌ വാര്‍ പോലെ ആയിരിക്കും ആ ദേശത്തെ ആളുകള്‍ കാണുക. പലതിന്റെയും പേരില്‍ വിഘടിച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ തമ്മിലും ഇത്‌ തന്നെ ആണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. അല്ലെങ്കില്‍ നാം വെറുതെ എഴുതാപ്പുറം വായിക്കുന്നത്‌ എന്തിനാണ്‌. മൃഷ്ടാന്നമുണ്ട്‌, നാലുംകൂട്ടി ഒന്നു മുറുക്കി , ചക്കി പെണ്ണിനെ പറ്റി നാല്‌ മണിപ്രവാളവും എഴുതി അങ്ങ്‌ കഴിഞ്ഞാപ്പോരെ........ ഓ തെറ്റി........
അല്‍പം വൊഡ്കയും നുണഞ്ഞ്‌ നയന്‍ താരയുടെ ചൂടന്‍ നൃത്തവും കണ്ടിരുന്നാപ്പോരെ
അല്ലാതെ നിനക്ക്‌ എന്താണ്‌ , നിന്റെ കടിക്കുന്ന പട്ടിക്ക്‌ എന്താണ്‌ , ആകാശത്ത്‌ നക്ഷത്രമെന്തിനാണ്‌ എന്നൊക്കെ ചിന്തിക്കേണ്ട വല്ല് ആവശ്യവും ഉണ്ടോ.....................................






നിരാകരണവ്യവസ്ഥ