Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

കോടതി, ചുക്കുകാപ്പി, മണ്ണാംങ്കട്ട

ചുണയുണ്ടെങ്കില്‍ എതിര്‍ത്തു നോക്ക്‌ എല്ലാത്തിനേയൂം അഴി എണ്ണിക്കും..............



ജുഡിഷറി ഒരു മര്‍ദ്ദന ഉപകരണം എന്നോ ചുക്കു കാപ്പി എന്നോ ഒക്കേ മാര്‍ക്സ്‌ പണ്ട്‌ പറഞ്ഞതായി വിവരവും വിദ്യാഭാസവും ഉളള ചിലര്‍ പറയാറുണ്ട്‌. സംഗതി എന്തായാലും, ദൈവത്തിന്റെ സ്വന്തം ആള്‍ക്കാരാണ്‌ നമ്മുടെ കോടതികള്‍, കാരണം എല്ലാം ഇങ്ങോട്ട്‌ പറയും, തിരിച്ചു പറഞ്ഞാല്‍ ശാപം , കോടതി അലക്ഷ്യം, ജയില്‍ ശിക്ഷ , ധനഹാനി ,മാന നഷ്ടം.
അതുകൊണ്ടു അവര്‍ക്കു എന്തും പറയാം. പാതിരാത്രി പോലിസ്‌ സ്റ്റേഷനില്‍ വെച്ച്‌ ഒരു യുവതിയെ ബലാത്സഗം ചെയ്തപ്പൊ കോടതി ഉടന്‍ ഇടപെട്ടു. കേസിന്റെ വിധി ഇങ്ങനെ ആയിരുന്നു. രാത്രി വനിതാപോലിസ്‌ ഇല്ലെങ്കിലും സ്ത്രികളെ ആണ്‍പോലിസുകാര്‍ക്കു അറസ്റ്റ്‌ ചെയ്യാം.............. ഭേഷ്‌ ബലേ ഭേഷ്‌......... പൂമാല എവിടെ? പൂച്ചെണ്ട്‌ എവിടെ?

സോജന്‍ ഫ്രാന്‍സിസ്‌ എന്ന മാവേലിക്കരക്കാരന്‍ ഒരു ചുള്ളന്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി ടിയാന്‍മാരെ സമീപിച്ചിരുന്നു. രാഷ്ട്രീയം എന്ന ഈയം അല്‍പം കഴിച്ചിരുന്നതാണ്‌ ഈ ചുള്ളനു പറ്റിയ കുഴപ്പം. സംഗതി ജോര്‍ വിഷയമാണ്‌. കൂട്ടിയും കുറച്ചും ഒടുവില്‍ ആസ്ഥാന നായാധിപന്‍ വിധി പ്രസ്താവിച്ചു. കലാലയങ്ങളില്‍ വിദ്യാര്‍തഥി രാഷ്‌ട്രീയം പാടില്ല. അധ്യാപകര്‍ക്കു ആകാം, നടത്തിപ്പുക്കാരായ ളോഹക്കാര്‍ക്കു ആകാം , എന്തിനു വക്കീലന്മാര്‍ക്ക്‌ ആകാം. പിള്ളേര്‍ക്ക് ആകാം. അല്ലെങ്കില്‍ തന്നെ ഈ ഈയം പിള്ളേരു കളിയാണോ?

പിള്ളേരെല്ലാം നന്നാവാന്‍ മുട്ടിപ്പായി കര്‍ത്താവിനോടും , പള്ളിയിലും , അമ്പലത്തിലും നേര്‍ച്ച നേര്‍ന്നതിന്റെ ഫലമായിരുന്നു വിധി..അച്ചന്‍ മാരെല്ലാം ഉടന്‍ ഈയക്കര്‍ക്കു എല്ലാം അന്ത്യ അത്താഴം നല്‍കി . കര്‍ത്താവു പണ്ട്‌ പലിശക്കാരെ ചാട്ട വാറിനാല്‍ ശിക്ഷിച്ച പോലെ ഈയക്കാരെ മുഴുവനും ആട്ടിയിറക്കി. മാനസാന്തപ്പെട്ടവര്‍ക്കായി പ്രാര്‍ത്‌ഥന ക്ലാസുകള്‍ സംഘടിപ്പിച്ചു..... ശൂഭം സമാധാനം
അനന്തരം വര്‍ഷങ്ങള്‍ പത്ത്‌ തൊള്ളായിരം കടന്നു പോയി ..
മറ്റ്‌ കേസ്സുകള്‍ ഒത്തിരി ഉണ്ടായിരുന്നതിനാല്‍ ഒന്നും ശ്രദ്ധിക്കാന്‍ ആയില്ല.......
അപ്പൊ ദാ വരുന്നു സ്വാശ്രയം......
അല്ലേ ഇതു എന്തു കഥ . കാശ്‌ മുടക്കി പിള്ളേരു പടിക്കാന്‍ വരുമ്പൊ........
എതോ ചില പിള്ളേരെ മെറിറ്റില്‍ എടുക്കണമെന്ന്............
ഫീസ്‌ കുറയ്ക്കണമെന്ന്....
ഹ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ......
ഈ നാട്ടില്‍ കാശുള്ളവര്‍ക്ക്‌ യാതോരു വിലയും ഇല്ലേ..........
പത്ത്‌ തോറ്റവനും ഒരു നല്ല ജോലി സ്വപനം കണ്ടു കൂടെ ..........
ഉടന്‍ കേസ്‌ പരിഗണനക്ക്‌ എടുത്തു. കച്ചവടം ആകാം....
ഒരു രജനി ചാടി ചത്താല്‍ ഒന്നും നമ്മള്‍ കുലുങ്ങുകേലടോ

ഉദ്ദിഷ്ട കാര്യത്തിന്നു ഉപകാര സ്മരണ..........
കുമരകം കായലില്‍ കുടുബത്തോടൊപ്പം ഒരു യാത്ര തരമായി...
കരിമീനും തിന്നു ഇച്ചിരി കള്ളും കുടിച്ചിരുന്നപ്പോ ആ പഴയ ഓര്‍മ്മകള്‍

ഇതിനിടയില്‍ ചിലര്‍ കോടതിയെ പറ്റി കുത്തു വാക്ക്‌ പറഞ്ഞു. പോട്ടേ സാരമില്ല അറിവില്ലാതെ പറഞ്ഞതല്ലെ ക്ഷമിച്ചു.....................

പിന്നെ റോഡായി പ്രശ്നം .സര്‍ക്കാരിനെ വിമര്‍ശിച്ചു. മുന്‍പും കോടതിയും റോഡും മഴയും കുഴിയും ഇല്ലായിരുന്നൊ എന്നു ചോദിച്ചാല്‍ ..........
ഹ ഇതാപ്പോ നന്നായേ വെറുതെ ഒന്നു മിണ്ടിക്കൂടെ........
പിന്നെ ഒരു കാര്യം ഞങ്ങളുടെ കേസുകളെ പറ്റി ചോദിക്കാന്‍ പാടില്ല .....
ലക്ഷങ്ങള്‍ വിധി പറയാതെ കെട്ടി കിടപ്പുണ്ട്‌ എന്നു അസൂയക്കാര്‍ വെറുതെ പറഞ്ഞുണ്ടാക്കുതാ
ഞങ്ങള്‍ ഇനിയും പലതും പറയും ചുണയുണ്ടെങ്കില്‍ എതിര്‍ത്തു നോക്ക്‌ എല്ലാത്തിനേയും അഴി എണ്ണിക്കും..............
ജാഗ്രതൈ


ശുഭം


പ്രതികരണങ്ങള്‍

Re: കോടതി, ചുക്കുകാപ്പി, മണ്ണാംങ്കട്ട
നന്നായിരിക്കുന്നു .... എന്നാല്‍ അക്ഷര പിശക് ?........
നിരാകരണവ്യവസ്ഥ